Tuesday 3 November 2015

വിരുന്നൊരുക്കി ശിരുവാണി



പാലക്കാട് ; പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തുള്ള നിത്യ ഹരിത വനമാണ് ശിരുവാണി . പശ്ചിമഘട്ട നിരകളില്‍ സ്ഥിതിചെയ്യുന്ന ശിരുവാണി വനം , സസ്യ , ജന്തു വൈവിധ്യത്താല്‍ സമ്പന്നമാണ് . ഈ കാടുകളിലെ ഉറവകളിലെ ജലം ഏഷ്യയിലെ തന്നെ ഒന്നാം തരം ശുദ്ധവെള്ളമാണ് എന്ന് വിലയിരുത്തിയിരിക്കുന്നു . നീലഗിരി ബയോസ്ഫിയരിന്റെ ഭാഗമായ ഈ പ്രദേശത്ത് ബ്രിട്ടിഷുകാര്‍ പണിഞ്ഞ പട്ടിയാര്‍ ബംഗ്ലാവും സ്ഥിതിചെയ്യുന്നു . കോടമഞ്ഞും മഴയും തണുത്തകാറ്റും നല്‍കുന്ന സുഖം ഒന്ന് വേറെ തന്നെ . ശിരുവാണി ഡാമിന്റെ ജലാശയത്തോട് ചേര്‍ന്ന് പട്ടിയാര്‍ ബംഗ്ലാവ് . ഇവിടെ നിന്ന് നോക്കിയാല്‍ ദൂരെ മലയുടെ മുകളില്‍ നിന്ന് താഴേക്കു പതിക്കുന്ന മുത്തിക്കുളം വെള്ളച്ചാട്ടം കാണാം . നൂറ്റി അമ്പതു കൊല്ലം പഴക്കമുള്ള പട്ടിയാര്‍ ബംഗ്ലാവിന്റെ മുറ്റത്ത് നിന്നാല്‍ ശിരുവാനിയുടെ സകല സൗന്ദര്യവും ഒപ്പിയെടുക്കാം .ആനയും പുലിയും കാട്ടുപോത്തും കരടിയുമുള്ള കാട്ടില്‍ അതി സാഹസികമായി ട്രാക്കിംഗ് നടത്താം . രാത്രികളില്‍ കാട്ടു ചെമ്പകവും പാലയും തുടങ്ങി ഒട്ടേറെ പേരറിയാ പൂക്കള്‍ പരിമളം പടര്‍ത്തും . തടാകങ്ങളിലും പുഴകളിലും എല്ലാം നിറയെ അട്ടയാണ്. ഇവിടങ്ങളില്‍ അപൂര്‍വയിനം മത്സ്യങ്ങളും ഉണ്ട് . പക്ഷെ ഇവിടെ മീന്‍ പിടിത്തം ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വിലക്കിയിട്ടുണ്ട് . ഒട്ടനവധി വൃക്ഷങ്ങളും വള്ളികളും ഇവിടത്തെ പ്രത്യേകതയാണ് . പൂക്കുന്നവയും കായ്ക്കുന്നവയുമായി ധാരാളം . മുളങ്കാടുകള്‍ പൂത്തു നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു ഹരമാണ് .ഇവിടെയാണ്‌ കോവൈ വെള്ളച്ചാട്ടം . ധാരാളം കാട്ടരുവികളും ചോലകളും ഒക്കെ കാണാം . വാടിവയല്‍ എന്ന ഗ്രാമത്തിലേക്ക് ഇവിടെ നിന്ന് കടക്കാം . കൊയമ്പത്തൂരേക്ക് എളുപ്പമാര്‍ഗം ഉണ്ട് . കാട്ടു വിഭവങ്ങള്‍ പട്ടണത്തില്‍ വിറ്റാണ് കൂടുതല്‍ പേരും ജീവിക്കുന്നത് . ഏഷ്യയിലെ ഏറ്റവും നല്ല ശുദ്ധജല വാഹിനിയാണ് പട്ടിയാര്‍ പുഴ . ശിരുവാണിയിരങ്ങുംപോള്‍ ഇത് കാനാതെവയ്യ . ആയിരത്തിനടുത്തു ഔഷധ സസ്യങ്ങളെ താഴുകിയാനത്രേ പട്ടിയാര്‍ ഒഴുകുന്നത്‌ . തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ നഗരത്തിലെ വെള്ള പ്രശ്നം പരിഹരിക്കാനാണ് ശിരുവാണി അണക്കെട്ട് നിര്‍മ്മിച്ചത്‌ . പൂര്‍ണമായും കേരളത്തിലെ റിസര്‍വ് വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടിന്റെ നിര്‍മാണം തമിഴ്നാടാണ്. ഇതിന്റെ കിഴക്ക് ഭാഗം മതികുളം കുന്നുകളാണ് . ഇവിടെ നിന്നാണ് ശിരുവാണി വെള്ളച്ചാട്ടം ആരംഭിക്കുന്നത് . ഭവാനി പുഴയ്ക്കു താഴെ അപ്പര്‍ ഭവാനി അണക്കെട്ടും തമിഴ് നാട് പണിതിട്ടുണ്ട് . 1984 ല്‍ പണി കഴിഞ്ഞ ശിരുവാണി അണക്കെട്ടിനു 57 മീറ്റര്‍ ഉയരവും 24 മീറ്റര്‍ നീളവും ഉണ്ട് . 225 ലക്ഷം മീറ്റര്‍ ക്യുബ് ജലമാണ് സംഭരണ ശേഷി . 1973 ആഗസ്റ്റ്‌ 19 നാണ് ശിരുവാണി കുടിവെള്ള വിതരണ പ്രോജക്റ്റ് കരാര്‍ കേരളത്തിന്‌ വേണ്ടി സ്പെഷല്‍ സെക്രെട്ടറി ടി മാധവ മേനോനും തമിഴ്നാട് സെക്രെട്ടറി എം എം രാജേന്ദ്രനും ചേര്‍ന്ന് ഒപ്പ് വെക്കുന്നത് . ലോകത്തിലെ ഏറ്റവും രുചിയുള്ള രണ്ടാമത്തെ വെള്ളമാണ് ശിരുവാണിയില്‍ എന്നാണു പറയുന്നത് .തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ നഗരത്തിനും പരിസരപ്രദേശങ്ങള്‍ക്കും ഇടതടവില്ലാതെ വെള്ളം നല്‍കി കേരളം മാതൃകയാകുന്നത്‌ ശിരുവാനിപ്പുഴയുടെ സഹായത്താല്‍ ആണ് .

No comments:

Post a Comment