Wednesday 8 October 2014

വൈശാലിയാകുമ്പോള്‍ ............

ഒരു പേരായിരുന്നു ആദ്യം വേണ്ടിയിരുന്നത് ... ആരാകണം ... കൃഷ്ണ പ്രേമത്തിന്റെ ഉദാത്ത മാതൃകയായ മീരയോ ...  അഴിഞ്ഞുലഞ്ഞ കാര്‍ വേണിയുടെ ചുവടറ്റത്ത് നിന്ന് ധര്‍മ യുദ്ധം കത്തി പടര്‍ത്തിയ കൃഷ്ണയെന്ന ദ്രൌപതിയോ ... അതോ പതിവ്രതാ രത്നമായ സീതയോ .... കുലധര്മം പേറി മാതൃ ശുശ്രൂഷ ചെയ്തു പരാതികള്‍ ഒഴിഞ്ഞ ഊര്മിളയോ അതുമല്ലെങ്കില്‍ പച്ചയായ ഞാനോ ... അങ്ങനെ സംശയകടലില്‍ കുളിച്ചു നിവര്ന്നപോള്‍ ആണ് നാടിനു വേണ്ടി ... നാട്ടുകാരുടെ ക്ഷേമത്തിന് വേണ്ടി മഴപെയ്യിക്കാന്‍ ഋഷ്യശൃംഗനെ തേടിയെടുത്ത് ഒടുവില്‍ സകല മോഹങ്ങലോടോപ്പവും ചവിട്ടിയരക്കപ്പെട്ട വൈശാലിയെ ഓര്‍ത്തത് .... സ്വന്തം ആവശ്യങ്ങള്‍ക്കോ , സ്വന്തം കുടുംബത്തിന്റെ,കുലത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ അല്ല വൈശാലി സര്‍വസ്വം നഷ്ടപെടുത്തി ചതി ഏറ്റു വാങ്ങി വിടപറഞ്ഞത്‌ .... അപ്പോള്‍ അവളെ ആവാഹിക്കുകയാണ് ... 

No comments:

Post a Comment