Wednesday 8 October 2014

എന്റെ കോഴിക്കോട്

ഈ പാവക്കാ കേരളം അങ്ങ് കാസര്‍ഗോഡ്‌ മുതല്‍ തിന്നു തിന്നു യാത്ര തുടങ്ങി ദാ ഇപ്പോള്‍ മധ്യ കേരളം പിന്നിട്ടിരിക്കുകയാണ് ....8 ജില്ലകളിലെയും വ്യത്യസ്തതകള്‍ ... രുചികള്‍ , സംസ്കാരങ്ങള്‍ .. അങ്ങനെ ... എന്തായാലും എവിടെയായാലും നമ്മുടെ 'കൊയിക്കൊടാണ്' താരം ... വടക്കന്‍ കേരളത്തിന്റെ രുചിക്കൂട്ടുകളും , നിഷ്കളങ്കതയും , സ്നേഹക്കാറ്റും  മറക്കാനാവില്ല ... ഹലുവ മധുരവും , ബിരിയാണി മണവും സകല സങ്കടങ്ങളും താഴുകിയകറ്റുന്ന കടപ്പുറത്തെ കാറ്റും , ഗസലും മാനാഞ്ചിരയും ... സര്‍വോപരി കുറെ പച്ചമനുഷ്യരും നിഷ്കളങ്കമായ തനി കോയിക്കോടന്‍ ഭാഷയും ... എവിടെ എത്തുമ്പോള്‍ സ്വര്‍ഗത്തില്‍ എത്തിയതാണെന്ന് മനസങ്ങനെ പിടച്ചു പിടച്ചു മന്ത്രിക്കും .. അടര്തിയെടുക്കാന്‍ ആകാത്ത ഹൃദയ ബന്ധം ........ 

No comments:

Post a Comment