Wednesday 8 October 2014

സ്വര്‍ഗത്തിലേക്കുള്ള വാതില്‍

സ്വര്‍ഗത്തിലേക്കുള്ള വാതില്‍ അന്വേഷിച്ചു രണ്ടര ദാശാബ്ദതിലെ അലച്ചിലിന് ശേഷം കണ്ടെത്തിയപ്പോള്‍ എനിക്ക് ചുറ്റും നിറങ്ങള്‍ നൃത്തം വെക്കുന്നുണ്ടായിരുന്നു .... കാണാ കാഴ്ചകള്‍ തെളിയുകയും , കേള്‍ക്കാ സ്വരങ്ങള്‍ കേള്‍ക്കുകയും  ചെയ്തു .... അവിടെയങ്ങനെ സുഖിച്ചു വസിക്കുമ്പോള്‍ ആണ് ആ രസം കൊല്ലി വണ്ട് എന്നെ കവാടത്തിനു വെളിയിലാക്കിയത് ... എന്നിട്ടാ വാതില്‍ പൊന്നാപുരം കോട്ടയുടെ വാതില്‍ അടച്ചപോലെ അടപ്പിച്ചു കളഞ്ഞു ... ആത്മാര്‍ഥതയുടെ ഉപ്പു രുചിക്കുന്ന വാക്കുകള്‍ കൃഷ്ണനെന്തോ കേട്ടില്ല ..... ആശ്രിത വത്സലാ ... ഒന്ന് കണ്ണ് തുറക്കൂ ... അങ്ങയോടുള്ള ഹൃദയത്തിന്റെ കടം ഇനിയും എനിക്ക് വീട്ടാനായിട്ടില്ല ... 

No comments:

Post a Comment